February 15, 2025

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു : മികച്ച നടി അപര്‍ണ ബാലമുരളി, സംവിധായകന്‍ സച്ചി; നടന്മാരായി അജയ് ദേവ്ഗണും സൂര്യയും

Share


ന്യൂഡല്‍ഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടെടുത്തു. മികച്ച നടിയായി അപര്‍ണാ ബാലമുരളിയെ തിരഞ്ഞെടുത്തു. സുരറൈ പൊട്രിലെ അഭിനയമാണ് സൂര്യക്കും അപര്‍ണക്കും പുരസ്കാരം നേടിക്കൊടുത്തത്. സുരറൈ പോട്ര് തന്നെയാണ് മികച്ച ചിത്രവും. മികച്ച സംവിധായകന്‍ സച്ചി, ചിത്രം അയ്യപ്പനും കോശിയും. മികച്ച സഹനടന്‍ ബിജു മേനോന്‍, ചിത്രം അയ്യപ്പനും കോശിയും. മികച്ച ഗായിക നഞ്ചിയമ്മ, ചിത്രം അയ്യപ്പനും കോശിയും.

തിങ്കളാഴ്ച നിശ്ചയമാണ് മികച്ച മലയാള ചിത്രം. കാവ്യാ പ്രകാശിന്‍റെ വാങ്ക് പ്രത്യേക പരാമര്‍ശം നേടി. മികച്ച സംഘട്ടത്തിനുള്ള പുരസ്കാരം മാഫിയ ശശിയും സുപ്രീം സുന്ദറും കരസ്ഥമാക്കി. ചിത്രം അയ്യപ്പനും കോശിയും. മികച്ച പശ്ചാത്തല സംഗീതം സുരറൈ പോട്രു.

സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശിനെ തെരഞ്ഞെടുത്തു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സിനിമാ പുസ്തകത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണന്‍ എഴുതിയ എം.ടി അനുഭവങ്ങളുടെ പുസ്തകം.നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം മലയാളിയായ നിഖില്‍ എസ് പ്രവീണിനാണ്. ചിത്രം ശബ്ദിക്കുന്ന കലപ്പ.നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരം വിശാല്‍ ദരദ്വാജിന്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.