രാജ്യത്ത് 21,411 പേര്‍ക്ക് കൂടി കോവിഡ് ; 24 മണിക്കൂറിനിടെ 67 മരണം
1 min read
രാജ്യത്ത് 21,411 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഒന്നര ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയില്‍ ചികിത്സയിലുള്ളവര്‍ 1,50,100 ആയി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.46 ശതമാനമാണ്. ഇന്നലെ 20,726 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അസമില്‍ 800 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരില്‍ ഏഴാം ക്ലാസ് വരെ സ്‌കൂളുകളിലെ പഠനം നിര്‍ത്തിവെച്ചു. ഓഗസ്റ്റ് ഏഴുവരെയാണ് ക്ലാസ്സുകള്‍ നിര്‍ത്തിവെച്ചത്.