ജില്ലയിലെ മഴക്കെടുതി തുടരുന്നു ; മാനന്തവാടിയിൽ കിണര്‍ ഇടിഞ്ഞു താഴ്ന്നു.
മാനന്തവാടി : മാനന്തവാടി പാലാക്കുളി ഡിവിഷനിലെ കുളങ്ങര പുരക്കല്‍ കോളനിയിലെ പൊലച്ചിയും കുടുംബവും ഉപയോഗിക്കുന്ന കിണര്‍ ഇടിഞ്ഞു താഴ്ന്നു. ഇന്ന് രാവിലെയാണ് സംഭവം. 18 അടിയോളം താഴ്ചയുള്ള കിണര്‍ ഇതോടെ ഉപയോഗ രഹിതമായി. ഈ കിണറിനോട് ചേര്‍ന്ന് മണ്ഡക മൂല കോളനിക്കാര്‍ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയുടെ മറ്റൊരു വലിയ കിണര്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഈ കിണറും അപകടാവസ്ഥയിലാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.