സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യത ; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
1 min read
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും. ഒഡീഷ്ക്കും ആന്ധ്രയ്ക്കും മുകളിലായി നില്‍ക്കുന്ന ന്യൂനമര്‍ദ്ദവും ഗുജറാത്ത് കേരളാ തീരത്തെ ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴ തുടരാന്‍ കാരണം.
തൃശൂര്‍, മലപ്പുറം,കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കൂടുതല്‍ ശക്തമാകുക. നാളെയോടെ മഴ വീണ്ടും കനക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെ യെല്ലോ അലര്‍ട്ടാണ്.
ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നാണ് പ്രവചനം. മധ്യ, വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ 15 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്.