വാകേരിയിൽ പള്ളിയുടെ ഗ്രോട്ടോ ആക്രമിച്ച പ്രതി പിടിയിൽ
1 min readകേണിച്ചിറ : വാകേരി കല്ലൂര്‍ക്കുന്നിലെ സെന്റ് ആന്റണി ചര്‍ച്ചിന്റെ ഗ്രോട്ടോ ആക്രമിച്ച പ്രതിയെ കേണിച്ചിറ പോലീസ് അറസ്റ്റു ചെയ്തു. പാപ്ലശ്ശേരി പണിയ കോളനിയിലെ മോഹനന്‍ (45) ആണ് പിടിയിലായത്.
ഞായറാഴ്‌ച രാത്രിയോടെയാണ് മോഹനൻ പള്ളിയുടെ ഗ്രോട്ടോ ആക്രമിച്ചത്. ഗ്രോട്ടോയുടെ ഉള്ളിലെ ഒന്നര അടി പൊക്കത്തിലുള്ള ഔസേപ്പ് പിതാവിന്റെ ഫോട്ടോ പൊട്ടിച്ചു കളയുകയും, മാതാവിന്റെ രൂപത്തിലെ എല്‍.ഇ.ഡി മോഷ്ടിക്കുകയും ചെയ്തു. തിങ്കളാഴ്‌ച രാവിലെ പള്ളി കമ്മിറ്റി അധികൃതര്‍ കേണിച്ചിറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ തിങ്കളാഴ്ച വൈകിട്ടോടെ കേണിച്ചിറ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സംഭവ സമയം പ്രതി മദ്യലഹരിയിലായിരുന്നെന്നും, ഇദ്ദേഹത്തിന് മാനസിക വിഭ്രാന്തിയുള്ളതായും പോലീസ് പറഞ്ഞു. കേണിച്ചിറ എസ്.ഐ ബിജു ആന്റണി, എസ്.സി.പിഓമാരായ കെ.ജെ ഷമ്മി, ഷിനോജ് എബ്രഹാം, ജോജോ ജോസഫ്, കൃഷ്ണമോഹനന്‍ തുടങ്ങിയവരുടെ സംഘമാണ് പ്രതിയെ അസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം പടിഞ്ഞാറത്തറയിലും ഗ്രോട്ടേയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ആക്രമണം പതിവായതോടെ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ ഐ.പി.എസ്, ബത്തേരി ഡി.വൈ.എസ്.പി അബ്ദുള്‍ ഷെരീഫ്, സെപഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എന്‍.ഒ സിബി തുടങ്ങിയവര്‍ വാകേരിയിലെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.