കൊളത്താറ കോളനിയിലെ യുവതിയുടെ മരണം കൊലപാതകം ; ഭർത്താവ് അറസ്റ്റിൽ
പനമരം : കൊളത്താറ മൊട്ടക്കുന്ന് കോളനിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൊളത്താറ ആദിവാസി കോളനിയിലെ കൊച്ചിയുടെ മകളായ സുനിത (34) യായിരുന്നു വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം രണ്ടാനായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപാനത്തെ തുടര്‍ന്ന് ബോധരഹിതയായ സുനിതയെ കെട്ടിതൂക്കിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേ തുടർന്നാണ് സുരേഷിനെ മാനന്തവാടി ഡിവൈഎസ്പി ചന്ദ്രനാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.