മഴയില്‍ക്കെടുതി; പൂതാടിയിൽ രണ്ടു വീടുകള്‍ തകര്‍ന്നു
നടവയല്‍ : വയനാട്ടിൽ മഴയില്‍ക്കെടുതി തുടരുന്നു. നെയ്ക്കുപ്പയിലും പൂതാടിയിലും വീടുകള്‍ തകര്‍ന്നു. പൂതാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് നെയ്‌ക്കുപ്പ ഗീതാ കുഞ്ഞിരാമന്റെ ഷീറ്റ് മേഞ്ഞ വീട് ഇന്നലെ രാവിലെ ആറിനാണ് കനത്ത കാറ്റിലും മഴയിലും തകര്‍ന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
22-ാം വാര്‍ഡ് കുന്നത്ത് കുഴി ശശിയുടെ ഓടിട്ട വീട് വ്യാഴാഴ്‌ച രാത്രി കാറ്റിലും മഴയിലും പൂര്‍ണമായി തകര്‍ന്നിരുന്നു. കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. 10 ലക്ഷം രൂപയുടെ നാശമുണ്ടായി.
ജില്ലയിൽ ഇന്നലെ മഴക്ക് നേരിയ ശമനമുണ്ടായി. ജില്ലയില്‍ വെള്ളി രാവിലെ എട്ട് വരെയുള്ള 24 മണിക്കൂറില്‍ 44.9 മില്ലി മീറ്റര്‍ മഴയാണ് പെയ്‌തത്. തവിഞ്ഞാല്‍, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, തരിയോട്, മേപ്പാടി പഞ്ചായത്തുകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.