ജില്ലയിലെ ലയങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം – ജില്ലാ കളക്ടര്‍

കൽപ്പറ്റ : തോട്ടം തൊഴിലാളികളുടെ വാസസ്ഥലങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപന എഞ്ചിനീയറുടെ സഹായത്തോടെയാണ് തോട്ടങ്ങളിലെ ലയങ്ങളുടെ ഫിറ്റ്നെസ്സ് പരിശോധിക്കേണ്ടത്. ഫിറ്റ്നെസ്സ് ഇല്ലാത്ത ലയങ്ങളില്‍ തൊഴിലാളികളെ താമസിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഒറ്റപ്പെട്ട ലയങ്ങളോട് അടുത്ത് അടിയന്തിരമായി ക്യാമ്പുകള്‍ ആരംഭിക്കുവാന്‍ ആവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തുകയും അവിടങ്ങളില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പാക്കേണ്ടതുമാണ്. പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ അടിസ്ഥാന വിവരങ്ങള്‍ അധികൃതരെ അറിയിക്കേണ്ടതുമാണ്.
