പുൽപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
പുൽപ്പള്ളി : പുൽപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കല്ലുവയൽ ഇളവതി ബാലൻ ( 72 ) ആണ് പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം. വയലിൽ പണിയെടുക്കുകയായിരുന്ന ബാലന് നേരെ രണ്ട് കാട്ടുപന്നികൾ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. വലതുകാലിന് സാരമായി പരിക്കേറ്റ ബാലനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.