മാനന്തവാടി സിൻഡിക്കേറ്റ് ബാങ്കിൽ കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
മാനന്തവാടി : മാനന്തവാടി സിൻഡിക്കേറ്റ് ബാങ്കിൽ കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പയ്യമ്പള്ളി കരിമ്പനക്കുഴിയിൽ ജോബിയാണ് ആത്മഹത്യാശ്രമം നടത്തിയത്.
മകന്റെ ഫീസ് അടയ്ക്കാൻ എസ്.ബി അക്കൗണ്ടിൽ നിക്ഷേപിച്ച തുക പയ്യമ്പള്ളി കാനറാ ബാങ്കിൽ ഉള്ള വായ്പയിലേക്ക് വരവ് വെച്ചതാണ് പ്രതിഷേധങ്ങൾക്കും ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചത്.
പോലീസും രാഷ്ട്രീയ നേതാക്കളും ഇടപെട്ട് ആത്മഹത്യാ ശ്രമത്തിൽ നിന്നും ജോബിയെ പിന്തിരിപ്പിച്ചു.