December 5, 2024

ചെറിയ മഴയിലും റോഡിൽ വെള്ളക്കെട്ട് ; വ്യാപാരികൾ ദുരിതത്തിൽ

Share


ചെറിയ മഴയിലും റോഡിൽ വെള്ളക്കെട്ട് ; വ്യാപാരികൾ ദുരിതത്തിൽ

പനമരം : ബീനാച്ചി-പനമരം റോഡിൽ ചീങ്ങോട് കയ്യാലമുക്കിൽ കുരിശ്ശടിക്ക് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയാകാത്തതിനാൽ പ്രതിഷേധം ശക്തമാകുന്നു. ചെറിയ മഴയിൽ പോലും റോഡിൽ വെള്ളക്കെട്ട് നിറയുന്നതോടെ കച്ചവടക്കാരും യാത്രികരും ഒരുപോലെ ദുരിതം പേറുകയാണ്.
ഈ ഭാഗത്ത് ഹോട്ടലും പലചരക്ക് കടയും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കടകൾക്ക് മുമ്പിൽ മലിനജലം തളം കെട്ടി നിൽക്കുന്നതിനാൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് കയറാൻ മടിക്കുന്ന അവസ്ഥയാണ്.
വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയാകുന്നില്ലെങ്കിൽ കടകളടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 52 കോടി രൂപ മുടക്കി 2019 ൽ പ്രവർത്തി ആരംഭിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും ബീനാച്ചി – പനമരം റോഡിന്റെ നിർമാണം രണ്ടറ്റവും കൂട്ടിമുട്ടാത്ത അവസ്ഥയിലാണ്. ഇതിനിടയിലാണ് ആദ്യഘട്ടം പണികൾ നടന്ന ഭാഗങ്ങളിലെ അപാകതകൾ മൂലം വെള്ളക്കെട്ടുകൾ വില്ലനായിരിക്കുന്നതും. റോഡിലെ
മിക്ക ഇടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നതിനാൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളി വെള്ളം ചീറ്റിതെറിക്കൽ നിത്യ സംഭവമാണ്.

ചിത്രം : ചീങ്ങോട് കയ്യാലമുക്കിൽ റോഡിൽ തളംകെട്ടി നിൽക്കുന്ന വെള്ളക്കെട്ട്


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.