കാട്ടാന ഓടിക്കുന്നതിനിടെ ബൈക്ക് മരത്തിലിടിച്ചു ; കുറുവ ദ്വീപിലെ ജീവനക്കാരന് പരിക്ക്
മാനന്തവാടി : കാട്ടാനയുടെ ആക്രമണത്തിൽ കുറുവ ദ്വീപിലെ ജീവനക്കാരന് പരിക്കേറ്റു. വനസംരക്ഷണ സമിതി പ്രസിഡണ്ട് മോഹനൻ (47) നാണ് പരിക്കേറ്റത്. രാവിലെ 9.15 ഓടെയായിരുന്നു സംഭവം. പാക്കം തിരുമുഖത്ത് കോളനിയിൽ നിന്ന് കുറുവ ദ്വീപിലേക്ക് ബൈക്കിൽ ജോലിക്ക് പോകവെ കുറുവ ദ്വീപിലേക്കുള്ള വനപാതയിൽ വച്ചാണ് കാട്ടാന പിന്തുടർന്ന് ആക്രമിച്ചത്.
ആന ഓടിക്കുന്നതിനിടെ ബൈക്ക് മരത്തിലിടിച്ചു. കാലിനടക്കം പരിക്കേറ്റ മോഹനനെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.