മുട്ടിൽ വാര്യാടിൽ വാഹനാപകടം ; കാർ യാത്രികന് പരിക്ക്
മുട്ടിൽ വാര്യാടിൽ വാഹനാപകടം ; കാർ യാത്രികന് പരിക്ക്
മുട്ടിൽ : ദേശീയ പാതയിൽ വാര്യാടിൽ കാറും ജീപ്പും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്കേറ്റു. കൃഷ്ണഗിരി സ്വദേശി ജോളിക്കാണ് പരിക്കേറ്റത്. ഇയാളെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 3.45 ഓടെയാണ് സംഭവം. അമ്പലവയൽ സ്വദേശിയുടെ ജീപ്പാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭ്യമായ വിവരം.