25 വർഷത്തെ അധ്യാപകവൃത്തിയിൽ നിന്നും പ്രിൻസിപ്പൽ ഇ.കെ പ്രകാശൻ സർവീസിൽ നിന്നും വിരമിച്ചു
മാനന്തവാടി : 25 വർഷത്തെ അധ്യാപകവൃത്തിയിൽ നിന്നും പ്രിൻസിപ്പൽ ഇ.കെ പ്രകാശൻ ഇന്ന് ( മെയ് 31ന് ) സർവീസിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി ആറാട്ടുതറ ഹയർസെക്കൻഡറി സ്കൂളിൻ്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു വരികയാണ്. സർവീസ് കാലയളവിൽ ഹയർസെക്കൻഡറി പുതിയ കെട്ടിട ഉദ്ഘാടനം, സബ്ജില്ല- ജില്ലാശാസ്ത്രമേളകൾ സ്കൂളിൽ വച്ച് നടത്തുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചു. കൂടാതെ നാലു വർഷത്തോളം മാനന്തവാടി നഗരസഭ ഇംബ്ലിമെൻ്റ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.