December 4, 2024

ജെ.എച്ച്.ഐ ജോൺസനും, ഹജ്ജാജിമാർക്കും തരുവണ വ്യാപാരി വ്യവസായി ഏകോപനസമിതി യാത്രയയപ്പു നൽകി

Share

തരുവണ : സ്തുത്യർഹമായ സേവനം ചെയ്ത് വെള്ളമുണ്ടക്കാരുടെ പ്രിയങ്കരനായി മാറി സ്ഥലംമാറി പോകുന്ന ജെ.എച്ച്.ഐ ജോൺസന് തരുവണ വ്യാപാരി വ്യവസായി ഏകോപനസമിതി മൊമെന്റോ നൽകി യാത്രയയപ്പു നൽകി.

പ്രസിഡന്റ് കമ്പ അബ്ദുള്ളഹാജി അദ്ധ്യക്ഷത വഹിച്ചു. ഈ വർഷം ഹജ്ജിനു പോകുന്ന ഹജ്ജാജിമാർക്കും യോഗത്തിൽ യാത്രയയപ്പ് നൽകി. കെ.സി. അലി, എസ്. അബ്ദുൽ റഹ്‌മാൻ, ഉസ്മാൻ പള്ളിയാൽ, വെള്ളമുണ്ട എച്ച്.ഐ. സന്തോഷ്‌, മക്കി നൗഷാദ്, പി.സി. ഇബ്രാഹിം ഹാജി, മമ്മൂട്ടി മദനി തുടങ്ങിയവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.