വിരമിക്കുന്നതിന്റെ തലേദിവസം വയനാട്ടിലെ ജി.എസ്.ടി ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചനിലയിൽ
മാനന്തവാടി : ഇന്ന് ജോലിയിൽ നിന്നും വിരമിക്കാനിരുന്ന ജി.എസ്.ടി വിഭാഗം ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വയനാട് അസിസ്റ്റൻറ് ടാക്സ് ഓഫീസർ (സ്റ്റേറ്റ്) കൊല്ലം മങ്ങാട് കണ്ടച്ചിറ സംഘംമുക്ക് ജോയിവിലാസത്തിൽ നോർബർട്ട് (56) ആണ് മരിച്ചത്.
എടവക താന്നിയാട്ടുള്ള സുഹൃത്തിന്റെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ചയാണ് ഇദ്ദേഹം ഇവിടെ താമസിക്കാനെത്തിയത്. തിങ്കളാഴ്ച കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മുറിക്കുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. മാനന്തവാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ജോളി. മക്കൾ: അനു നന്ദിത, ആൻ സാന്ദ്ര, ആൻ സ്നേഹ.