December 7, 2024

കാനഞ്ചേരി – കോളിമൂല റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണം – എ.ഐ.വൈ.എഫ്

Share

കാനഞ്ചേരി – കോളിമൂല റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണം – എ.ഐ.വൈ.എഫ്

തൃശ്ശിലേരി : കോളിമൂല കാനഞ്ചേരി പ്രദേശത്തേക്കുള്ള റോഡ് തകർന്നിട്ട് ഏറെ നാളുകളായി. ഈ റോഡിൽ സഞ്ചരിക്കുന്ന നിരവധി വാഹനങ്ങൾ അപകടത്തിൽപെടുകയും സാര പരിക്കുകളോടെ രക്ഷപെടുകയാണ്. ഒണ്ടയങ്ങാടി തൃശ്ശിലേരി ആനപ്പാറ റോഡ് പണി നടക്കുന്നതിനാൽ, ഈ വഴിയാണ് ഇപ്പോൾ യാത്രക്കാർക്ക് ആശ്രയം. നിരവധി വാഹനങ്ങൾ കടന്ന് പോകുന്നതിലൂടെ റോഡ് വീണ്ടും തകരാറിലേക്ക് പോവുകയാണ് ഉണ്ടായത്.

ഇത്രയും നാളായിട്ട് ഇവിടേക്ക് വേണ്ടപ്പെട്ടവരുടെ അടിയന്തരമായുള്ള ഇടപെടൽ ഉണ്ടായിട്ടില്ല. ഈ നാട്ടിലെ ജനങ്ങൾ തൃശ്ശിലേരി എത്താൻ ആശ്രയിക്കുന്ന റോഡാണ്. ഇപ്പോൾ സഞ്ചരിക്കാൻ മറ്റു റോഡ് മാർഗം സ്വീകരിക്കേണ്ട അവസ്ഥയിലാണ്. അതുമൂലം ജനങ്ങളുടെ യാത്ര ചെലവ് വർധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അതിനാൽ എത്രയും വേഗത്തിൽ ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികാരപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് തൃശ്ശിലേരി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ സനൂപ് വി.സി, സെക്രട്ടറി ജോബി ആന്റണി, വിജേഷ് സാമൂൽ, സിബി, വൈശാഖ്, അതുൽ എന്നിവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.