തിരുനെല്ലിയിൽ ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്ന് പരാതി ; മദ്രസ അധ്യാപകൻ റിമാൻഡിൽ
1 min readതിരുനെല്ലിയിൽ ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്ന് പരാതി ; മദ്രസ അധ്യാപകൻ റിമാൻഡിൽ
തിരുനെല്ലി : ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ പി.എൽ. ഷൈജു അറസ്റ്റുചെയ്തു. മദ്രസ അധ്യാപകനായ പനവല്ലിയിലെ മുതുവാട്ടിൽ മുഹമ്മദ് ഷാഫി (28) ആണ് അറസ്റ്റിലായത്. അഞ്ചുവർഷം മുമ്പാണ് മുഹമ്മദ് ഷാഫി വിവാഹിതനായത്. സ്ത്രീധനത്തെച്ചൊല്ലി മുഹമ്മദ് ഷാഫി തന്നെ മാനസികമായും ഗാർഹികമായും പീഡിപ്പിച്ചെന്നാണ് ഭാര്യ പരാതിനൽകിയത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) മുഹമ്മദ് ഷാഫിയെ റിമാൻഡ് ചെയ്തു. എടയൂർകുന്ന് മഹല്ല് ഭാരവാഹിയായിരുന്ന മുഹമ്മദ് ഷാഫിയെ പരാതിയെത്തുടർന്ന് കമ്മിറ്റിയിൽനിന്ന് പുറത്താക്കിയിരുന്നു.