മാനന്തവാടിയില്‍ ഹോട്ടലിലെ കക്കൂസ് മാലിന്യവും മലിനജലവും ഓടയിലേക്ക് ഒഴുക്കി ; ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു
മാനന്തവാടിയില്‍ ഹോട്ടലിലെ കക്കൂസ് മാലിന്യവും മലിനജലവും ഓടയിലേക്ക് ഒഴുക്കി ; ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു
മാനന്തവാടി : കക്കൂസ് മാലിന്യവും മലിന ജലവും ഓടയിലേക്ക് ഒഴുക്കിയ സംഭവത്തില്‍ മാനന്തവാടിയില്‍ ഹോട്ടല്‍ പൂട്ടിച്ചു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെതാണ് നടപടി. മൈസൂര്‍ റോഡിലെ റോളക്‌സ് ഹോട്ടലാണ് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജി മാധവന്റെ നേതൃത്വത്തിലുള്ള സംഘം പൂട്ടിച്ചത്. ഈ ഹോട്ടലില്‍ നിന്നും കക്കൂസ് മാലിന്യവും മലിനജലവും റോഡിലേക്ക് ഒഴുക്കിവിടുന്നു എന്ന പൊതുജനങ്ങളുടെ പരാതിയിലാണ് മാനന്തവാടി നഗരസഭ സെക്രട്ടറി ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.
ഇതെ തുടര്‍ന്ന് ഇന്ന് രാവിലെ നഗരസഭ ആരോഗ്യ വിഭാഗം പോലീസിന്റെ സഹായത്തോടെ ഹോട്ടല്‍ പൂട്ടിച്ചത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ എസ്. അജിത്ത്, ബി.രമ്യ, വി.സിമി, മാനന്തവാടി എ.എസ.ഐ.നൗഷാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.