ഇന്ധനവില ഇന്നും കൂട്ടി ; സംസ്ഥാനത്ത് പെട്രോൾ വില 113 കടന്നു : ഡീസൽ വിലയും സെഞ്ച്വറിയടിച്ചു
ഇന്ധനവില ഇന്നും കൂട്ടി ; സംസ്ഥാനത്ത് പെട്രോൾ വില 113 കടന്നു : ഡീസൽ വിലയും സെഞ്ച്വറിയടിച്ചു
ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടിയത്. സംസ്ഥാനത്ത് ഡീസല്‍ വില വീണ്ടും നൂറ് കടന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനൊന്നിന് ഡീസല്‍ വില നൂറ് രൂപ കടന്നിരുന്നു. എന്നാല്‍ നവംബറില്‍ വില കുറഞ്ഞു.
തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കൂടുന്നത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് ഏഴ് രൂപ 98 പൈസയും ഡീസലിന് അഞ്ച് രൂപ 70 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 14 പൈസയും പെട്രോളിന് 113 രൂപ 24 പൈസയുമായി.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 111 രൂപ 28 പൈസയും ഡീസലിന് 98 രൂപ 29 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 111 രൂപ 52 പൈസയും ഡീസലിന് 98 രൂപ 54 പൈസയുമായി. ഇന്നലെ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും കൂട്ടിയിരുന്നു.