ഭവന നിർമാണത്തിനും ആരോഗ്യം – കുടിവെള്ള മേഖലയ്ക്കും ഊന്നൽ നൽകി പനമരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
പനമരം : ഭവന നിർമാണത്തിനും ആരോഗ്യ മേഖലയ്ക്കും കുടിവെള്ളത്തിനും മുന്തിയ പരിഗണന നൽകി 66,47,54,970 രൂപയുടെ വരവും 66,38,12,442 രൂപയുടെ ചിലവും 9,42,528 രൂപ മിച്ചവും ഉള്ള 2022-23 വർഷത്തെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബജറ്റ് യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ മേഴ്സി സാബു, കമലാ രാമൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ മേഴ്സി ബെന്നി, അഡ്വ. പി.ഡി സജി, നിത്യ ബിജുകുമാർ, ഇ.കെ ബാലകൃഷ്ണൻ, സെക്രട്ടറി എം.പി രാജേന്ദ്രൻ, ജി.ഇ.ഒ പി.നിഷ തുടങ്ങിയവർ സംസാരിച്ചു.
ബജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ
► ഭവന നിർമാണത്തിനായി അഞ്ച് ഗ്രാമപ്പഞ്ചായത്തുകളിലുമായി മൂന്നുകോടി രൂപ വകയിരുത്തും.
► ഗ്രാമീണ റോഡുകൾക്കായി 1.5 കോടി രൂപ വകയിരുത്തും.
► പുൽപ്പള്ളി സി.എച്ച്.സിയിൽ പുതിയ ഡയാലിസിസ് സെന്റർ തുടങ്ങും.
► പനമരം സി.എച്ച്.സിയിൽ ഡയാലിസിസിന് സെന്ററിന്റെ രണ്ടാം ഷിഫ്റ്റ് തുടങ്ങും.
► പട്ടിക വർഗ്ഗ യുവതീ യുവാക്കൾക്ക് അസാപ്പുമായി ചേർന്ന് തൊഴിൽ പരിശീലനം സംഘടിപ്പിക്കും.
► വനിതകൾക്കായി സ്വയം തൊഴിൽ സംരംഭങ്ങളും മൈക്രോ സംരംഭങ്ങളും തുടങ്ങുന്നതിന് ‘നിറം’ പദ്ധതിയിൽ 25 ലക്ഷം രൂപ.
► ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ വനിതാ പാർലമെന്റ്
► മാലിന്യ സംസ്കരണത്തിനായി പനമരത്ത് ആർ.ആർ.എഫ് കേന്ദ്രം സ്ഥാപിക്കും. ഇതിനായി 40 ലക്ഷം രൂപ വകയിരുത്തി.
► പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് ചുറ്റും ജൈവ മതിൽ.
► അഞ്ച് ഗ്രാമപ്പഞ്ചായത്തുകളിലും ഓരോ വർഷവും ജില്ലാ ഗ്രാമ സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കളിസ്ഥലം ഏറ്റെടുക്കുന്നതിന് 10 ലക്ഷം രൂപ.
► പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സോളാർ പ്ലാന്റ് സ്ഥാപിക്കും.
► ബ്ലോക്ക് പഞ്ചായത്തിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ‘ സാന്ത്വനം അരികിൽ , സഞ്ചരിക്കുന്ന ആതുരാലയം ‘ പരിഷ്കരിച്ച് നടപ്പാക്കും.
► തൊഴിലുറപ്പ് പദ്ധതിയിൽ ‘മൾട്ടി പർപ്പസ് ലേബർ ക്ലബ് , ഉന്നതിയിൽ ‘ പരിശീലന പരിപാടികളും സംഘടിപ്പിക്കും.
► ‘വിശപ്പുരഹിത’ ബ്ലോക്ക് പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി അഞ്ച് ഗ്രാമപ്പഞ്ചായത്തുകളിലും 10 ബജറ്റ് ഹോട്ടൽ സംരംഭങ്ങൾ സ്വാശ്രയ സംഘങ്ങൾ മുഖേന ആരംഭിക്കും.
► അഞ്ച് ഗ്രാമപ്പഞ്ചായത്തുകളിലും ഒരു കോടി രൂപയുടെ കുടിവെള്ളത്തിനായുള്ള ‘ജലസമൃദ്ധി ‘ പദ്ധതി
► ബ്ലോക്ക് പഞ്ചായത്തിലെ ഘടകസ്ഥാപനങ്ങൾ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭ്യമാക്കി മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും.
► മാരക രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന രോഗികൾക്കായി സ്പെഷ്യൽ പാക്കേജിന്റെ ഭാഗമായി “തണൽ’ പദ്ധതിയിൽ അഞ്ച് ലക്ഷം രൂപ
► അഞ്ച് ഗ്രാമപ്പഞ്ചായത്തുകളിലും
‘സഹായം സംരംഭകത്വ പദ്ധതികൾ,
► ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ‘ നല്ല മണ്ണ് , നല്ല വെള്ളം’ പദ്ധതിയിൽ 5000 കമ്പോസ്റ്റ് പിറ്റുകളും സോക്ക് പിറ്റുകളും.
► പട്ടിക വർഗ്ഗ കോളനികളിൽ പൈത്യക ഭവനങ്ങൾ.
► ജില്ലാ പഞ്ചായത്ത് – അസാപ്പ് എന്നിവയുമായി സഹകരിച്ച് യുവതീയുവാക്കൾക്ക് എൻട്രൻസ്, പി.എസ്.സി പരിശീലന കേന്ദ്രങ്ങൾ
ആരംഭിക്കും.
► പനമരം ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധി രൂപീകരിക്കും.
► പെയിൻ ആൻഡ് പാലിയേറ്റീവ്
സെക്കന്ററി സംവിധാനം മെച്ചപ്പെടുത്തുന്നതിന് ‘കൈത്താങ്ങ് പദ്ധതി ‘.
► അഞ്ച് ഗ്രാമപ്പഞ്ചായത്തിലുള്ള ക്ഷീരകർഷകർക്ക് “ഗോജീവ സുരക്ഷാ പദ്ധതിയിൽ സഞ്ചരിക്കുന്ന മൃഗാശുപത്രി.
► പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക്
മെറിറ്റോറിയൽ സ്കോളർഷിപ്പ് നൽകുന്നതിനായി പഠന മികവ് പദ്ധതിയിൽ 20 ലക്ഷം രൂപ.
► പനമരം ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി ‘അക്ഷര വീട് ‘ പദ്ധതിയിൽ പഠന മുറികൾ.
► ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന സർക്കാരിന്റേയും നബാർഡിന്റെയും സഹായത്തോടെ ” നോളജ് വില്ലേജ് സെന്റർ കം ഷീലോഡ്ജ് “
► ഗ്രാമപ്പഞ്ചായത്തുകളിലുമുള്ള 10 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ” സ്പീച്ച് ഒക്കുപേഷണൽ ഹാൻഡ് ബിഹേവിയർ തെറാപ്പി സെന്റർ ” ആരംഭിക്കും.
► ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കരുതൽ’ പദ്ധതിയിൽ സ്കോളർഷിപ്പ്
► സാംസ്കാരിക വകുപ്പുമായി ചേർന്ന് ഗ്രാമപ്പഞ്ചായത്തുകളിൽ ശിൽപകലയിൽ പരിശീലനം.
► ഭിന്നശേഷിക്കാരായ ആളുകൾക്ക് മുച്ചക്ര വാഹനങ്ങളും മറ്റു സഹായ ഉപകരണങ്ങളും.
► പട്ടുനൂൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു ‘സിൽക്ക് പദ്ധതി.
► തൊഴിലുറപ്പ് പദ്ധതിയിൽ ” ഔഷധസസ്യ ” കൃഷി സംരംഭങ്ങൾക്ക് പ്രോത്സാഹനം.