December 5, 2024

അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

Share

അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

തൊണ്ടർനാട് : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. പൊഴുതനയിൽ താമസിക്കുന്ന താമരശ്ശേരി പുല്ലുമലയിൽ വീട്ടിൽ പി. മിർഷാദ് (മസ്താൻ-26), മീനങ്ങാടി മൈലമ്പാടി പള്ളിക്കുളങ്ങര വീട്ടിൽ പി.എ. അഭിജിത്ത് (ചിക്കു-21) എന്നിവരെയാണ് മട്ടിലയത്ത് വെച്ച് മാനന്തവാടി – കുറ്റ്യാടി റോഡിൽ നിന്ന് അറസ്റ്റ്‌ ചെയ്തത്.

ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് 0.32 ഗ്രാം എം.ഡി.എം.എയും ഉപകരണങ്ങളും പിടികൂടി. തൊണ്ടർനാട് എസ്.ഐ. പി.ജി.രാംജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.