സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം ; പവന് 320 രൂപ കുറഞ്ഞ് 37,840 ആയി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം ; പവന് 320 രൂപ കുറഞ്ഞ് 37,840 ആയി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞ ദിവസം 800 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 320 രൂപ കുറഞ്ഞു. 37,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 38,000 കടന്നിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 4730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 38,160 രൂപയായാണ് വില ഉയര്‍ന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1937 ഡോളറിലേക്ക് വില കുതിച്ചുയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും വില കുതിക്കാൻ ഇടയാക്കിയത്. റഷ്യ-യുക്രൈൻ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സ്വര്‍ണ വില ഉയരാനുള്ള സാധ്യതകൾ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് വെള്ളി വില വര്‍ധിച്ചു. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 73 രൂപയാണ് വില. ഇന്നലെ 72.10 രൂപയായിരുന്നു വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 584 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 730 രൂപയും ഒരു കിലോഗ്രാമിന് 73,000 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാമിന് 72,100 രൂപയായിരുന്നു വില.