സംസ്ഥാനത്ത് ചക്കയ്ക്ക് വൻ ഡിമാന്റ് ; രണ്ട് ദിവസം കൊണ്ട് കൂടിയത് 70 രൂപ മുതല്‍ 100 രൂപ വരെ

സംസ്ഥാനത്ത് ചക്കയ്ക്ക് വൻ ഡിമാന്റ് ; രണ്ട് ദിവസം കൊണ്ട് കൂടിയത് 70 രൂപ മുതല്‍ 100 രൂപ വരെ
ചക്കയുടെ വിലകേട്ട് കണ്ണ് തള്ളി നില്‍ക്കുകയാണ് മലയാളികള്‍. വരിക്ക – കൂഴ വ്യത്യാസമില്ലാതെ വിപണിയില്‍ ചക്ക വില കുതിച്ചുയര്‍ന്നു. രണ്ട് ദിവസം കൊണ്ട് കിലോക്ക് 70 രൂപ മുതല്‍ 100 രൂപ വരെയാണ് ഉയര്‍ന്നിരിക്കുന്നത്.
കിളിര്‍ത്തുവരുന്ന ചെറിയ ചക്കയ്ക്കും ആവശ്യക്കാരേറെയാണ്. കഴിഞ്ഞ ദിവസം ചാരുംമൂട് പ്രദേശത്തുള്ള ഒരു പച്ചക്കറിക്കടയില്‍ നിന്നു പതിനഞ്ചരക്കിലോയുള്ള ചക്ക വിറ്റുപോയത് 1240 രൂപയ്ക്കാണ്. ചെറിയ ചക്ക എന്ന കൊത്ത് ചക്കയ്ക്ക് മാത്രം 45 രൂപ മുതല്‍ 60 രൂപ വരെ വിലയുണ്ട്.
കഴിഞ്ഞ വര്‍ഷവും ചക്ക കിളിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കിലോയ്ക്ക് 240 രൂപ വരെ വില വന്നതായി കച്ചവടക്കാര്‍ പറയുന്നു. എന്നാല്‍ ചക്ക സുലഭമായപ്പോള്‍ 10 രൂപ മുതല്‍ 20 രൂപ വരെയായി വില താഴ്ന്നിരുന്നു. തമിഴ്‌നാട്ടിലേക്ക് ഏറ്റവും കൂടുതല്‍ ചക്ക പോകുന്നത് ഓണാട്ടുകര മേഖലയില്‍ നിന്നാണ്. ചക്കയുടെ സീസണില്‍ കൂഴച്ചക്കയ്ക്ക് ആവശ്യക്കാര്‍ കുറവാണ്. ഉപ്പേരിക്ക് ഉപയോഗിക്കാമെന്നതിനാല്‍ തമിഴ്‌നാട്ടിലാണ് കൂഴച്ചക്കയ്ക്ക് ആവശ്യക്കാരുള്ളത്.
