ഐ.എസ്.എൽ: ഹാട്രിക് വിജയം കൊതിച്ചിറങ്ങി മഞ്ഞപ്പട ; കേരളാ ബ്ലാസ്റ്റേഴ്‌സ് – ജംഷ്ഡ്പൂര്‍ എഫ്.സി മത്സരം സമനില
ഐ.എസ്.എൽ: ഹാട്രിക് വിജയം കൊതിച്ചിറങ്ങി മഞ്ഞപ്പട ; കേരളാ ബ്ലാസ്റ്റേഴ്‌സ് – ജംഷ്ഡ്പൂര്‍ എഫ്.സി മത്സരം സമനില
ഐ.എസ്.എല്ലില്‍ ഹാട്രിക് വിജയം കൊതിച്ചിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സ് – ജംഷ്ഡ്പൂര്‍ എഫ്.സിയുമായി സമനിലയില്‍ പിരിഞ്ഞു. പോയിന്റ് ടേബിളില്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഓരോ ഗോള്‍ വീതം അടിച്ചാണ് ഇരുടീമുകളും സമാസമം പാലിച്ചത്.
14-ാം മിനുട്ടില്‍ തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റിയായിരുന്നു ജംഷഡ്പൂരിന്റെ ആദ്യ പ്രഹരം. ഗ്രെഗ് സ്റ്റുവര്‍ട്ട് അടിച്ച പന്ത് സൈഡ് ബാറില്‍ തട്ടി ബ്ലാസ്റ്റേഴ്‌സ് വലയില്‍ കയറിയതോടെ ജംഷഡ്പൂര്‍ മത്സരത്തില്‍ ഒരുപടി മുന്നിട്ടുനിന്നു.
എന്നാല്‍ 27-ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍ എത്തി.
മധ്യനിരയില്‍നിന്ന് പന്ത് സ്വീകരിച്ച്, നാലു ജംഷഡ്പൂര്‍ താരങ്ങളെ മറികടന്ന് ആല്‍വാരോ വാസ്‌കസ് തൊടുത്ത ഷോട്ട് ഗോളി രഹനേഷ് തടഞ്ഞെങ്കിലും കൃത്യസമയത്ത് എത്തിയ സഹല്‍ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. രഹനേഷിന്റെ കൈയില്‍ തട്ടിയാണ് പന്ത് പോസ്റ്റിലേക്ക് കയറിയത്.
തുടര്‍ന്നും മത്സരത്തിലുടനീളം ഇരുടീമുകളും ഗോളിനായി നീക്കങ്ങള്‍ നടത്തിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. എന്നാല്‍ കണക്കിലെ കളിയില്‍ ബ്ലാസ്റ്റേഴ്‌സിനായിരുന്നു കളിയില്‍ മുന്‍തൂക്കം. ബാള്‍ പൊസെഷനിലും പാസ് അക്കുറസിയിലും മഞ്ഞപ്പട ഒരുപടി മുന്നിട്ടുനിന്നു.