ഡി.എ.ഡബ്ല്യൂ.എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി
ഡി.എ.ഡബ്ല്യൂ.എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി
കൽപ്പറ്റ : ഡിഫറന്റ് ഏബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷൻ (ഡി.എ.ഡബ്ല്യൂ.എഫ്) വയനാട് ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.വി മോഹനൻ, രാമൻ പൊഴുതനക്ക് നൽകി ഉദ്ഘാടനം ചെയ്തു. 2022 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പഞ്ചായത്ത് സമ്മേളനങ്ങൾ പൂർത്തീകരിച്ച് മാർച്ച് മാസത്തിൽ ഏരിയാ സമ്മേളനങ്ങളും ഏപ്രിൽ ഒൻപത്, 10 തീയതികളിൽ ജില്ലാ സമ്മേളനം ബത്തേരിയിലും നടക്കും. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് കെ.യു ഐസക്, സെക്രട്ടറി കെ.വി മത്തായി, ജില്ലാ വൈസ് പ്രസിഡൻറ് റഷീദ് വെണ്ണിയോട് , ജില്ലാ ട്രഷറർ ഗിരീഷ് കുമാർ , കൽപ്പറ്റ ഏരിയ സെക്രട്ടറി ജോസ് തലക്കൽ എന്നിവർ പങ്കെടുത്തു.