സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 120 രൂപ കുറഞ്ഞു
*സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 120 രൂപ കുറഞ്ഞു*
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞ് 4515 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില ഇന്നലെയും ഇടിഞ്ഞിരുന്നു. രണ്ടുദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഒമിക്രോണ്‍ ഭീതിയുമാണ് സ്വര്‍ണവിലയിൽ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.