ജില്ലാ അറിയിപ്പുകൾ
ജില്ലാ അറിയിപ്പുകൾ
കൂടിക്കാഴ്ച
കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിലെ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ (കോണ്‍ട്രാക്ട്) തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കു ന്നതിനുള്ള അഭിമുഖം ഡിസംബര്‍ 24 ന് രാവിലെ 9.30 ന് കോളേജില്‍ നടക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. മാസ ശമ്പളം 44,100 രൂപ. വിശദ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശി ക്കുക. ഫോണ്‍ : 0494 2686214.
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിന്റെ അടൂര്‍ സെന്ററില്‍ പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി , 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോട് കൂടിയുള്ള പ്ലസ് ടൂ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ബി.എ ഹിന്ദി, എം.എ യോഗ്യതയുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ 17നും 35നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കുന്നതാണ്. താത്പര്യമുള്ളവര്‍ ഡിസംബര്‍ 31ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04734 296496, 8547126028 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
ആര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്‌സ് റീയൂണിയന്‍
ആര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്‌സിന്റെ പതിനൊന്നാമത് റീയൂണിയന്‍ 2022 മാര്‍ച്ച് മൂന്ന് മുതല്‍ മാര്‍ച്ച് അഞ്ച് വരെ സെക്കന്ദ്രാബാദ് എ.ഒ.സി സെന്ററില്‍ നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള ആര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്‌സില്‍ നിന്നും വിരമിച്ച വിമുക്ത ഭടന്മാര്‍ സെനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 04936 202668.
സീറ്റൊഴിവ്
സി-ഡിറ്റിന്റെ തിരുവല്ലം മെയിന്‍ കേന്ദ്രത്തില്‍ ഓഫ്‌ലൈന്‍/ ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്ന റെഗുലര്‍/ വാരാന്ത്യ മാധ്യമ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഇന്റഗ്രേറ്റഡ് സര്‍ട്ടിഫിക്കറ്റ്കോഴ്‌സ് ഇന്‍ ഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് എന്നീ കോഴ്‌സുകളിലാണ് ഒഴിവ്. പ്ലസ് ടു യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 8547720167, 6238941788.
ഏകദിന ശില്പശാല
ഖാദിഗ്രാമ വ്യവസായ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ഖാദി ഗ്രാമ വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും, പരിഹാര നിർണ്ണയത്തിനും മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി ഏകദിന ശില്പശാല നടത്തുന്നു. ജനുവരി 10ന് രാവിലെ 11ന് ഏറണാകുളത്ത് നടക്കുന്ന ശിൽപശാല വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഖാദി മേഖലയുമായി ബന്ധപ്പെട്ട വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ശില്‌പശാലയിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ secretary@kkvib.org എന്ന ഇ-മെയിൽ അല്ലെങ്കിൽ 9447729288 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.