പനമരം ക്ഷീരസംഘത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണം – ബി.ജെ.പി ധർണ നടത്തി
പനമരം ക്ഷീരസംഘത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണം – ബി.ജെ.പി ധർണ നടത്തി
പനമരം: ബി.ജെ.പി. പനമരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരം ക്ഷീരോത്പാദക സഹകരണസംഘം ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഭരണസമിതിയിലെ അയോഗ്യരെ പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
പനമരം സഹകരണബാങ്കിൽ ഒരു വ്യക്തിക്ക് ജാമ്യംനിന്ന വകയിൽ സംഘം പ്രസിഡന്റ് ജാമ്യവ്യവസ്ഥയിലും ഒരു ഡയറക്ടർ സ്വന്തംവായ്പയെടുത്ത നിലയിലും വൻ തുക കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇത് നിലവിലെ സഹകരണചട്ട നിയമലംഘനമാണ്. ജീവനക്കാരിൽ നിന്നും മുൻകാലപ്രാബല്യത്തിൽ ശമ്പളം വർധിപ്പിച്ച വകയിൽ വൻതുക ഭരണസമിതിയംഗങ്ങൾ കൈകൂലിവാങ്ങിയിട്ടുണ്ട്. അതിനാൽ ഭരണസമിതിയംഗങ്ങളെ അയോഗ്യരാക്കി അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപെടുത്തണം. മണ്ഡലം പ്രസിസിഡന്റ് കെ.എം. പ്രജീഷ് ധർണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പി മോഹനൻ, പഞ്ചായത്ത് പ്രസിഡന്റ് എ.പി. മുരളീധരൻ, സെക്രട്ടറി സി. രാജീവൻ എന്നിവർ സംസാരിച്ചു.