December 3, 2024

രാഹുല്‍ഗാന്ധി എം.പി നാളെയും മറ്റന്നാളും വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

Share

രാഹുല്‍ഗാന്ധി എം.പി നാളെയും മറ്റന്നാളും വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

കല്‍പ്പറ്റ: വയനാട്‌ എം.പി. രാഹുല്‍ഗാന്ധി ഡിസംബര്‍ 22, 23 തിയ്യതികളില്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

22ന്‌ രാവിലെ 11.15ന്‌ പുതുപ്പാടി ലിസാ കോളജ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുന്‍ തിരുവമ്പാടി എംഎല്‍എ അന്തരിച്ച സി. മോയിന്‍കുട്ടി അനുസ്‌മരണ സമ്മേളനമാണ്‌ മണ്ഡലത്തിലെ എം പിയുടെ ആദ്യപരിപാടി.
തുടര്‍ന്ന്‌ ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ വയനാട്‌ കലക്‌ടറേറ്റില്‍ നടക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശയില്‍ അദ്ദേഹം പങ്കെടുക്കും.

തുടര്‍ന്ന്‌ 3.40ന്‌ അഡ്വ. ടി.സിദ്ദിഖ്‌ എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ്‌ രാഹുല്‍ഗാന്ധി ഉദ്‌ഘാടനം ചെയ്യും.
വൈകീട്ട്‌ 4.40ന്‌ പിഎംജിഎസ്‌വൈ സ്‌കീമില്‍ ഉള്‍പ്പെടുത്തി പ്രാവര്‍ത്തികമാക്കിയ പൊഴുതന ഗ്രാമപഞ്ചായത്തിലെ അച്ചൂര്‍ (അത്തിമൂല) ചാത്തോത്ത്‌ റോഡ്‌ ഉദ്‌ഘാടനം ചെയ്യും.

ഡിസംബര്‍ 23ന്‌ രാവിലെ 11.15ന്‌ പുല്‍പ്പള്ളി ആടിക്കൊല്ലിയിലെ ലൈബ്രറികെട്ടിടമായ വിനോദ്‌ യുവജന സമുച്ചയം ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ 12.15ന്‌ മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ നാലരക്ക്‌ താമരശ്ശേരി ബിഷപ്പ്‌ ഹൗസില്‍ നടക്കുന്ന ക്രിസ്‌തുമസ്‌ ആഘോഷത്തില്‍ പങ്കെടുക്കും. വൈകിട്ട്‌ 5.45ന്‌ മുക്കം അഗസ്‌ത്യമുഴി സെന്റ്‌ ജോസഫ്‌ ആശുപത്രിയില്‍ ‘അജീവിക’ പദ്ധതി പ്രകാരമുള്ള നഴ്‌സിംഗ്‌ അസിസ്‌റ്റന്റ്‌സ് സര്‍ട്ടിഫിക്കറ്റ്‌ വിതരണ ചടങ്ങില്‍ പങ്കെടുത്ത ശേഷം അദ്ദേഹം മടങ്ങും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.