ഗൂഡലായ് റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു
ഗൂഡലായ് റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു
കൽപ്പറ്റ : കൽപ്പറ്റയിലെ ഗൂഡലായ് പ്രദേശത്ത് റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു. കൽപ്പറ്റ മുനിസിപ്പാലിറ്റി ഓഫീസ് മുതൽ ഗൂഡലായ്ക്കുന്ന് റോഡ് ബൈപ്പാസ് റോഡ് വരെയുള്ള നിവാസികളുടെ കൂട്ടായ്മയാണ് ഗൂഡലായ് റസിഡൻസ് അസോസിയേഷൻ. മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കുഞ്ഞൂട്ടി, പി.പി. പത്മനാഭൻ, ബിനീഷ് കെ.ആർ, റെനിൽ മാത്യൂസ്, വി.ഗൂഡലായ് മൂസ, ഡോ. ഷാനവാസ് പള്ളിയാൽ, ഹരീഷ് നായർ, പി. സുബൈർ എന്നിവർ സംസാരിച്ചു.