പനമരം ക്ഷീരസംഘം ഭരണ സമിതിയിൽ അയോഗ്യരെന്ന് ; അഡ്മിനിസ്ട്രേറ്റീവ് ഭരണം നടപ്പിലാക്കണമെന്ന് ബി.ജെ.പി
പനമരം ക്ഷീരസംഘം ഭരണ സമിതിയിൽ അയോഗ്യരെന്ന് ; അഡ്മിനിസ്ട്രേറ്റീവ് ഭരണം നടപ്പിലാക്കണമെന്ന് ബി.ജെ.പി
പനമരം : പനമരം ക്ഷീരോത്പാതക സഹകരണ സംഘത്തിൻ്റെ ഭരണ സമിതിയിൽ അയോഗ്യരെന്ന് ബി.ജെ.പി. പനമരം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ആരോപണ വിധേയരായ സംഘം പ്രസിഡന്റിനെയും ഡയറക്ടറെയും പുറത്താക്കണമെന്നും ഭാരവാഹികൾ പനമരത്ത് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പനമരം ക്ഷീര സംഘത്തിന്റെ പ്രസിഡന്റും ഒരു ഭരണ സമിതിയംഗവും ഈ ഭരണ സമിതിയിൽ തുടരാൻ അർഹതയില്ലാത്തവരാണ്. പനമരം സഹകരണ ബാങ്കിൽ ഒരു വ്യക്തിക്ക് ജാമ്യം നിന്ന വകയിൽ സംഘം പ്രസിഡണ്ട് ജാമ്യവ്യവസ്ഥയിലും, ഡയറക്ടർ സ്വന്തം വായ്പയെടുത്ത നിലയിലും വൻ തുക കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇത് നിലവിലെ സഹകരണ ചട്ട നിയമ ലംഘനമാണ്. ആയതിനാൽ കേരള സഹകരണ സംഘം ചട്ടപ്രകാരം 44 (1) സി വകുപ്പ് അനുസരിച്ച് ഇവരെ ആയോഗ്യരാക്കണമെന്ന് ബി.ജെ.പി ഭാരവാഹികൾ ആവശ്യപ്പെട്ടു.
കുടാതെ ജീവനാക്കാരിൽ നിന്നും മുൻ കാല പ്രാബല്യത്തിൽ ശമ്പളം വർധിപ്പിച്ച വകയിൽ വൻ തുക ഭരണ സമിതിയംഗങ്ങൾ കൈകൂലി വാങ്ങിയതായും ആരോപണം ഉന്നയിച്ചു. അയോഗ്യത സംബന്ധിച്ച് വയനാട് ജില്ലാക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് തെളിവ് സഹിതം കത്ത് നൽകിയതായും ഭാരവാഹികൾ പറഞ്ഞു.
അടിയന്തിരമായി ഭരണ സമിതി പിരിച്ചു വിടണമെന്നും അഡ്മിനിസ്ട്രേറ്റീവ് ഭരണം നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. മണ്ഡലം പ്രസിസിഡൻ്റ് കെ.എം പ്രജീഷ്, പഞ്ചായത്ത് പ്രസിഡന്റ് എ.പി മുരളീധരൻ, സെക്രട്ടറി സി.രാജീവൻ, എൻ.കെ രാജീവൻ, കെ.പി.മോഹനൻ, എൻ. രാജേഷ് എന്നിവർ പത്രസമ്മേളനത്തിൽ സംസാരിച്ചു.