സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറിയായി പി. ഗഗാറിന്‍ തുടരും
സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറിയായി പി. ഗഗാറിന്‍ തുടരും
വൈത്തിരി: സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറിയായി പി. ഗഗാറിന്‍ തുടരും. പി.ഗഗാറിന്‍, എ.എന്‍. പ്രഭാകരന്‍, പി.വി.സഹദേവന്‍, കെ.റഫീഖ്, പി.കെ.സുരേഷ്, വി.വി.ബേബി, കെ.സുഗതന്‍, എം.മധു, ടി.ബി.സുരേഷ്, രുക്മിണി സുബ്രഹ്‌മണ്യന്‍, വി.ഉഷകുമാരി, എം.സെയത്, പി.കൃഷ്ണപ്രസാദ്, കെ.ഷമീര്‍, സി.കെ.സഹദേവന്‍, പി.വാസുദേവന്‍, പി.ആര്‍.ജയപ്രകാശ്, സുരേഷ് താളൂര്‍, ഒ.ആര്‍.കേളു, ബീന വിജയന്‍, കെ.എം.ഫ്രന്‍സിസ്, ജോബിസണ്‍ ജെയിംസ്, എം.എസ്.സുരേഷ് ബാബു, എം.രജീഷ്, എ.ജോണി, വി.ഹാരിസ്, പി.ടി.ബിജു എന്നിവരാണ് സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍.
ഡിസംബര്‍ 14 നാണ് വൈത്തിരിയില്‍ സി.പി.ഐ.എം വയനാട് ജില്ലാ സമ്മേളനം ആരംഭിച്ചത്. പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം. എ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഏരിയാ സമ്മേളനങ്ങളില്‍ മത്സരം നടന്നതില്‍ അസ്വാഭാവികതയില്ലെന്ന് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ പ്രതികരിച്ചിരുന്നു.
11,286 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 125 പേരാണ് സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തത്. കല്‍പ്പറ്റ, വൈത്തിരി, പുല്‍പ്പള്ളി ഏരിയാ സമ്മേളനങ്ങളിലാണ് ഏറ്റവും കടുത്ത മത്സരം നടന്നത്. കല്‍പ്പറ്റയിലും വൈത്തിരിയിലും ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചവര്‍ വിജയിക്കുകയും ചെയ്തു. പുല്‍പ്പള്ളി ഏരിയാ സമ്മേളനത്തിന്റെ തുടര്‍ച്ചായി ചില അസ്വാരസ്യങ്ങളും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.