മിനി വോളിബോൾ മത്സരം ; 18 നകം രജിസ്റ്റർ ചെയ്യണം
മിനി വോളിബോൾ മത്സരം ; 18 നകം രജിസ്റ്റർ ചെയ്യണം
കൽപ്പറ്റ: കേരള സംസ്ഥാന സ്പോർട്‌സ് കൗൺസിൽ സംസ്ഥാന വോളിബോൾ അസോസിയേഷനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ സംസ്ഥാന സ്പോർട്‌സ് കൗൺസിലും ജില്ലാ സ്പോർട്‌സ് കൗൺസിലുകളും നേരിട്ട് ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നു. ആദ്യഘട്ടമായി ജില്ലാതലത്തിൽ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ അവസാനവാരം സംഘടിപ്പിക്കും.
2008 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം. സ്ഥാപനങ്ങളും ക്ലബ്ബുകളും രജിസ്‌ട്രേഷനായി www.dscwayanad.org എന്ന വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷാഫോം പൂരിപ്പിച്ച് 18-ന് മൂന്നുമണിക്ക് മുന്പായി നൽകണം. ഫോൺ: 04936202658.