സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധന; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധന; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ
ഡിസംബറിൽ ചാഞ്ചാടി സ്വര്‍ണ വില. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നെങ്കിൽ ഇന്ന് വില വര്‍ധനയാണ്. പവന് 240 രൂപയാണ് കൂടിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,240 രൂപയാണ് വില. ഒരു ഗ്രാമിന് 4530 രൂപയും. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔൺസിന് 1,782.52 ഡോളറിലാണ് വ്യാപാരം. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,000 രൂപയായിരുന്നു വില.
ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളിൽ പവന് 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. പിന്നീട് വിലഡോളര്‍ കരുത്താര്‍ജിച്ചതിനു പിന്നാലെ യുഎസ് ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയര്‍ന്നതും രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറയാൻ കാരണമായിരുന്നു. ഇതാണ് രാജ്യത്തെ ആഭ്യന്തര വിപണികളിലും പെട്ടെന്ന് സ്വര്‍ണ വില കുറയാൻ ഇടയാക്കിയത്.
എന്നാൽ താൽക്കാലികമായി വില ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകൾ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് ഒരു കാരണംഒക്ടോബര്‍ 26-നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്. ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറിൽ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു . ഡോളറിൻെറ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു.