നൂൽപ്പുഴ കല്ലൂരിൽ എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ 100 ലിറ്റർ വാഷ് പിടികൂടി
നൂൽപ്പുഴ കല്ലൂരിൽ എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ 100 ലിറ്റർ വാഷ് പിടികൂടി
ബത്തേരി: സുൽത്താൻ ബത്തേരി എക്സൈസ് സംഘം ബത്തേരി താലൂക്ക് ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ നൂൽപുഴ വില്ലേജിൽ കല്ലൂർ ഭാഗത്ത് കുണ്ടിച്ചിറക്ക് പോകുന്ന വഴിയുടെ സമീപത്ത് ആളില്ലാത്ത നിലയിൽ വാറ്റാൻ പാകമായ 100 ലിറ്റർ വാഷ് കണ്ടെടുത്തു. സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.കെ ഗോപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. റെയ്‌ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി രജിത്ത്, നിക്കോളാസ് ജോസ് എന്നിവരും പങ്കെടുത്തു. സംഭവത്തിൽ എക്സൈസ് സംഘം അബ്കാരി കേസ് എടുത്തു. ക്രിസ്തുമസ് , പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ മദ്യ – മയക്കുമരുന്നുകളുടെ സൂക്ഷിപ്പും വിൽപ്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായിരുന്നു സ്പെഷൽ ഡ്രൈവ്.