കവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചു
1 min readകവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചു
പനമരം: കവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചു. പനമരം ചെറുകാട്ടൂർ എടത്തിൽ കോളനിയിലെ മണിയൻ (47) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സ്വന്തം ആവിശ്യത്തിന് കോളനിക്ക് സമീപത്തെ തോട്ടത്തിൽ നിന്നും കവുങ്ങ് മുറിക്കവെ അബദ്ധത്തിൽ കവുങ്ങ് മണിയന്റെ തലയിൽ വീണ് പരിക്കേൽക്കുകയായിരുന്നു. ഉടനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: മാര. മക്കൾ: വിഷ്ണു, വിനു, വിജയ്, മായ.