പയ്യമ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി ; തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കൊന്നു
1 min read
പയ്യമ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി ; തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കൊന്നു
മാനന്തവാടി: പയ്യമ്പള്ളിയിൽ വീണ്ടും കടുവയുടെ വിളയാട്ടം. പയ്യമ്പള്ളി ചെറൂരിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ ഇന്ന് പുലർച്ചെ നാല് മണിയോടെ കടുവ കടിച്ചെടുത്ത് കൊണ്ടുപോയി. ചെറൂർ മുണ്ടക്കൽ ജോണിയുടെ പശുവിനെയാണ് കടുവ കൊണ്ടുപോയത്.
13 ദിവസത്തിനിടെ പയ്യമ്പള്ളി, കുറുക്കൻമൂല ഭാഗങ്ങളിൽ കടുവയുടെ ആക്രമണത്തിൽ ഒൻപത് വളർത്തുമൃഗങ്ങളാണ് കൊല്ലപ്പെട്ടത്. കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. ഇന്നലെ 12 മണിക്കൂറോളം നാട്ടുകാർ ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചിരുന്നു. പ്രതിഷേധ ത്തിന്റെ പശ്ചാത്തലത്തിൽ സങ്കേതിക നടപടികൾ പൂർത്തിയാക്കി ഇന്ന് കൂട് സ്ഥാപിക്കുമെന്നാണ് വിവരം.