മുത്തങ്ങയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
*മുത്തങ്ങയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ*
ബത്തേരി : മുത്തങ്ങയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ യുവാക്കൾ പിടിയിൽ. കോടഞ്ചേരി ആയോത്ത് വീട്ടിൽ ഷഫീർ. (30), പുതുപ്പാടി ആനോരമ്മൽ വീട്ടിൽ നിജാമു (36) എന്നിവരാണ് അറസ്റ്റിലായത്.
ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ നിഗീഷിന്റെയും ഇൻസ്‌പെക്ടർ എ.പ്രജിത്തിന്റെയും, ഐ.ബി.പി.ഒ കെ.വി ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്നും അതിമാരക മയക്കുമരുന്നായ 69 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇവർ മയക്കു മരുന്ന് കടത്താനുപയോഗിച്ച KL 72 5770 എന്ന നമ്പർ മാരുതി റിറ്റ്സ് കാറും കസ്റ്റഡിയിലെടുത്തു.
പ്രിവന്റീവ് ഓഫീസർമാരായ പി.എ പ്രകാശ്, ഗുഡ്. അനിൽകുമാർ, സി.ഇ.ഒമാരായ സനൂപ്, മൻസൂറലി, വനിത സി.ഇ.ഒമാരായ സൽമ, വീണ എന്നിവരും പരിശോധന പാർട്ടിയിൽ ഉണ്ടായിരുന്നു.