കൈനാട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മേപ്പാടി വിത്ത്കാട് സ്വദേശികളായ യുവാക്കൾ മരിച്ചു
*കൈനാട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മേപ്പാടി വിത്ത്കാട് സ്വദേശികളായ യുവാക്കൾ മരിച്ചു*
കൽപ്പറ്റ : കൈനാട്ടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു. മേപ്പാടി വിത്ത്കാട് സ്വദേശികളായ കള്ളിവളപ്പിൽ ഗിരീഷിന്റെ മകൻ വിഷ്ണു (20) , മംഗലത്തൊടിയിൽ ഷോബിനിയുടെ മകൻ സിബിത്ത് കുമാർ (23) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ കൽപ്പറ്റ ലിയോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരും ടൈൽസ് ജോലിക്കാരാണ്. കൈനാട്ടി എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ഓഫീസിന് സമീപത്ത് മാനന്തവാടി ഭാഗത്തുനിന്നും വന്ന ബൈക്കും കൽപ്പറ്റ ഭാഗത്തുനിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.