വാഹനാപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു
1 min readവാഹനാപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു
കമ്പളക്കാട്: പള്ളിമുക്കിൽ വാഹനാപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു. പള്ളിമുക്ക് വളപ്പൻ വീട്ടിൽ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ ആയിഷ (70) ആണ് മരിച്ചത്.
പള്ളിമുക്കിനും കമ്പളക്കാട് പോലീസ് സ്റ്റേഷനും ഇടയ്ക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇന്നലെ രാവിലെ 9.30 ഓടെയാണ് ആയിഷ അപകടത്തിൽപ്പെട്ടത്.
ആയിഷയെ കല്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന, മാനന്തവാടി സ്വദേശി സഞ്ചരിച്ച ബൈക്ക് വന്നിടിക്കുകയായിരുന്നു. കന്നുകാലിക്കുള്ള പുല്ല് തലയിൽ ചുമന്ന് റോഡ് മുറിച്ചു
കടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.
പരിക്കേറ്റ് അബോധാവസ്ഥയിലായ ഇവരെ ആദ്യം കൽപ്പറ്റയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.
മക്കൾ: ഗഫൂർ, മുഹമ്മദാലി, അബ്ദുൾ സലാം, സൽമ, ഹസീന, ജമാൽ, നൗഫൽ. മരുമക്കൾ: സജ്ന , ഷിഫാനത്ത്, റസിയ, ഹംസ, അഷ്റഫ്, ജിർഷി.