മേപ്പാടി ടൗണിന് സമീപം പുലികുട്ടികളെ കണ്ടെത്തി
1 min readമേപ്പാടി ടൗണിന് സമീപം പുലികുട്ടികളെ കണ്ടെത്തി
മേപ്പാടി: മേപ്പാടി ടൗണിന് സമീപം രണ്ട് പുലികുട്ടികളെ കണ്ടെത്തി. മേപ്പാടി ടൗണിൽ നിന്നും മീറ്ററുകൾ മാത്രം അകലെ എരുമകൊല്ലി റോഡിൽ ഗവൺമെന്റ് പ്രസ്സിന് പുറക് വശത്തെ മുളങ്കാടുകൾക്കുള്ളിലാണ് പുലിക്കുട്ടികളെ കണ്ടെത്തിയത്. ചെറിയ മാളത്തിലാണ് പുലിക്കുട്ടികൾ ഉണ്ടായിരുന്നത്. പുലിക്കുട്ടികളെ കണ്ടെത്തിയതിനാൽ തള്ളപ്പുലിയും ഇണയും ഈ പ്രദേശത്ത് തന്നെ ഉണ്ടാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. പുലികുട്ടികളെ വനപാലകർ പിടിച്ചുകൊണ്ടുപോയി. ഈ ഭാഗത്ത് നിന്നും നിരവധി പേരാണ് ടൗണിലേക്കും വീടുകളിലേക്കും കാൽ നടയായി സഞ്ചരിക്കുന്നത്. അതിനാൽ ജനം ഭീതിയിലാണ്.