October 13, 2024

മാവോവാദി നേതാവ് സാവിത്രിയെ തലപ്പുഴ കമ്പമലയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Share

മാവോവാദി നേതാവ് സാവിത്രിയെ തലപ്പുഴ കമ്പമലയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

മാനന്തവാടി : മാവോവാദി നേതാവ് സാവിത്രിയെ വയനാട്ടിലെ തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കമ്പമല ശ്രീലങ്കന്‍ കോളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പിനെത്തിച്ചു. തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആണ് സാവിത്രിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സാവിത്രിയെ തെളിവെടുപ്പിനെത്തിച്ചത്.

വൈകിട്ട് ആറോടെയാണ് തെളിവെടുപ്പ് പൂര്‍ത്തീകരിച്ചത്. ഏഴു കിലോമീറ്ററോളം വനത്തിനുള്ളില്‍ ഉള്‍പ്രദേശത്ത് തെളിവെടുപ്പിന്‍റെ ഭാഗമായി പരിശോധന നടത്തിയതായും, പരിശോധനയില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ വസ്ത്രവും മൊബൈല്‍ ഫോണും കണ്ടെത്തിയതായും സൂചനയുണ്ട്. ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

തെളിവെടുപ്പ് കഴിഞ്ഞു ഇവരെ അരീക്കോട്ടേക്ക് കൊണ്ടു പോകുമെന്നാണ് അറിയുന്നത്. നവംബര്‍ ഒൻപതിനാണ് സാവിത്രിയേയും കര്‍ണാടക സ്വദേശിയും പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം ബി.ജി. കൃഷ്ണമൂര്‍ത്തിയെയും തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.