പ്രകൃതിസംരക്ഷണ ദിനം ആചരിച്ചു

പ്രകൃതിസംരക്ഷണ ദിനം ആചരിച്ചു
പനമരം : പനമരം യൂണിറ്റ് എസ്.പി.സിയുടെ ആഭിമുഖ്യത്തിൽ പ്രകൃതിസംരക്ഷണ ദിനമായ നവംബർ 25 ന് പനമരത്തെ പരിസ്ഥിതി പ്രദേശമായ കൊറ്റില്ലം സംരക്ഷണ ദിനമായി ആചരിച്ചു. കൊറ്റില്ലത്ത് നടന്ന ചടങ്ങിൽ കൊറ്റില്ലം ഭാഗത്തെ മുതിർന്ന കൃഷിക്കാരായിരുന്ന സി.കെ അബ്ദുള്ള, സി. ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് മുള തൈകൾ നട്ടുപിടിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പനമരം ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപകൻ പി. മോഹനൻ, അധ്യാപകരായ ടി.നവാസ്, പി.രേഖ, കാദറുകുട്ടി കാര്യാട്ട്, പി.രുക്മണി തുടങ്ങിയവർ പങ്കെടുത്തു. പ്രകൃതിയെ സംരക്ഷിക്കുമെന്ന് എസ്.പി.സി കേഡറ്റുകൾ പ്രതിജ്ഞയെടുത്തു.
.