ഇശ്രം സൗജന്യ രജിസ്ട്രേഷൻ മെഗാ ക്യാമ്പ് നവംബർ 20 മുതൽ ഡിസംബർ 20 വരെ മീനങ്ങാടിയിൽ
ഇശ്രം സൗജന്യ രജിസ്ട്രേഷൻ മെഗാ ക്യാമ്പ് നവംബർ 20 മുതൽ ഡിസംബർ 20 വരെ മീനങ്ങാടിയിൽ
മീനങ്ങാടി: കേന്ദ്ര കേരള സർക്കാരുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും തൊഴിൽ വകുപ്പിന്റെ കീഴിലുള്ള വിവിധ ക്ഷേമനിധി ബോഡുകളുടെയും തൊഴിലാളി യൂണിയനുകളുടെയും സംയുക്താഭിമുഖ്യത്തിൽ അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനും ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഇ- ശ്രം പദ്ധതിയിൽ ചേരുന്നതിനുള്ള സൗജന്യ രജിസ്ടേഷൻ ക്യാമ്പ് 2021 നവംബർ 20 മുതൽ ഡിസംബർ 20 വരെ മീനങ്ങാടി വിസ്മയ കോമൺ സർവ്വീസ് സെന്ററിൽ നടത്തും.
എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ക്യാമ്പ് പ്രവർത്തിക്കുക.
*ഇ ശ്രാം കാർഡ് അത്ര നിസാരമല്ല ഭാവിയിൽ തൊഴിലാളികൾക്ക് സർക്കാർ ആനുകൂല്യങ്ങളുടെ കരുത്തേകാൻ ഇ ശ്രം കാർഡിനാകും.
ആധാർ OTP വരാത്തവർക്കും അസംഘടിത തൊഴിലാളികൾക്കുള്ള ഇ ശ്രാം കാർഡ് എടുക്കാം.
ആവശ്യം വേണ്ട രേഖകൾ
ആധാർ കാർഡ്
മൊബൈൽ നമ്പർ
ബാങ്ക് അക്കൗണ്ട് നമ്പർ & IFSC കോഡ്
നോമിനി ആകേണ്ടയാളുടെ പേരും ജനന തീയ്യതിയും
തൊഴിൽ വിവരങ്ങൾ
*ഈ കാർഡുകൾ ആരൊക്കെ ഏടുക്കണം* .
*🔹വഴിയോര കച്ചവടക്കാർ*
*🔹കർഷകർ*
*🔹കർഷക തൊഴിലാളികൾ*
*🔹ഓട്ടോറിക്ഷ, ബസ്, ചരക്കു വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും*
*🔹 പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ*
*🔹കുടുംബശ്രീ പ്രവർത്തകർ*
*🔹ആശാ വർക്കർമാർ*
*🔹 അംഗനവാടി ടീച്ചർമാർ , ആയ മാർ*
*🔹വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ*
*🔹പപ്പടം, കേക്ക്, മറ്റു മധുര പലഹാര നിർമ്മാണ തൊഴിലാളികൾ*
*🔹വീട്ടുജോലിക്കാർ*
*🔹ബാർബർമാർ*
*🔹പച്ചക്കറി, പഴം കച്ചവടക്കാർ , അവിടുത്തെ തൊഴിലാളികൾ*
*🔹മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും*
*🔹കെട്ടിട നിർമ്മാണ തൊഴിലാളികൾ*
*🔹ആശാരിമാർ , മേശരിമാർ, ഹെൽപ്പർമാർ*
*🔹ഹെഡ് ലോഡ് വർക്കർമാർ*
*🔹ക്ഷീര കർഷകർ, മൃഗങ്ങളെ വളർത്തുന്നവർ*
*🔹ബീഡി തൊഴിലാളികൾ*
*🔹എല്ലാ സ്ഥാപനങ്ങളിലേയും PF, ESI ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികളും*
*🔹തുകൽ തൊഴിലാളികൾ*
*നെയ്ത്തുകാർ*
*🔹ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ*
*🔹മില്ലുകളിലെ തൊഴിലാളികൾ*
*🔹മിഡ് വൈഫുകൾ*
*🔹നയൂസ് പേപ്പർ ഏജന്റുമാരും പത്രം വിതരണ ചെയ്യുന്ന തൊഴിലാളികളും*
*🔹സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ*
*🔹ടാറിങ്ങ് തൊഴിലാളികൾ*
*🔹കമ്പൂട്ടർ സെന്ററുകൾ, DTP സെന്ററുകൾ, സ്വകാര്യ ട്യൂഷൻ / കോച്ചിംഗ് കേന്ദ്രങ്ങൾ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും*
*🔹കുടിയേറ്റ തൊഴിലാളികൾ കൂൺ കൃഷിക്കാർ*
*കൂടാതെ PF, ESI ആനുകൂല്യങ്ങൾ ലഭിക്കാത്ത 16 നും 59 നും ഇടയിൽ പ്രായമുള്ള എല്ലാ തൊഴിലാളികൾക്കും ഈ കാർഡ് സൗജന്യമായി ലഭ്യമാണ്*
*ഇ ശ്രം പദ്ധതി കൊണ്ട് അസംഘടിത തൊഴിലാളിയുടെ നേട്ടങ്ങൾ*
🔹തൊഴിലാളികൾ ക്കായി വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ മന്ത്രാലയങ്ങൾ / സർക്കാരുകൾ നടപ്പിലാക്കും.
*🔹 ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളികൾക്കും പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന വഴി ലഭ്യമാകുന്ന 2 ലക്ഷം രൂപയുടെ ഇൻഷ്വറൻസിൽ സൗജന്യമായി അംഗത്വം ലഭിക്കും*.
*യോഗ്യതാ മാനദണ്ഡം*
*🔹പ്രായം 16 മുതൽ 59* *വയസ് വരെ*
*🔹ആദായനികുതി അടയ്ക്കുന്നവർ ആകരുത്*
*🔹PF, ESI എന്നിവയിൽ അംഗമാകരുത്*
*ആവശ്യമുള്ള രേഖകൾ:* *ആധാർ നമ്പർ*
*ബാങ്ക് അകൗണ്ട് നമ്പർ*
*മൊബൈൽ നമ്പർ*
*നോമിനിയുടെ ഡീറ്റയിൽസ്*