October 11, 2024

കൽപ്പറ്റ മുണ്ടേരിയിൽ പേപ്പട്ടിയുടെ ആക്രമണം; 9 പേർക്ക് കടിയേറ്റു

Share

കൽപ്പറ്റ മുണ്ടേരിയിൽ പേപ്പട്ടിയുടെ ആക്രമണം; 9 പേർക്ക് കടിയേറ്റു

കൽപ്പറ്റ: മുണ്ടേരിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ ഒൻപത് പേർക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഈ ഭാഗത്ത് നിരവധി പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ജില്ലയിൽ അടുത്ത കാലത്തായി തെരുവുനായകളുടെ വിളയാട്ടമാണ്. നാട്ടുകാരെ ആക്രമിക്കുന്നതും നിത്യസംഭവമായി മാറുകയാണ്. എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. അതിനാൽ ഉടൻ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.