സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ ചാഞ്ചാട്ടം; ഇന്ന് പവന് 80 രൂപ കൂടി 36,800 ആയി
സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ ചാഞ്ചാട്ടം; ഇന്ന് പവന് 80 രൂപ കൂടി 36,800 ആയി
സ്വര്‍ണ വിലയിൽ ചാഞ്ചാട്ടം പ്രകടമാകുന്നു. രാജ്യാന്തര വിപണിയിൽ ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,800 രൂപയാണ് സ്വര്‍ണ വില. ഒരു ഗ്രാമിന് 4,600 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,866.81 ഡോളറായി വില ഉയര്‍ന്നു.
ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,720 രൂപയായിരുന്നു വില. നവംബര്‍ 16നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില. കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.
പണപ്പെരുപ്പം സംബന്ധിച്ച് നിലനിൽക്കുന്ന ആശങ്കകളാണ് രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയര്‍ത്തിയത്. നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു വില. നവംബര്‍ മൂന്ന്, നാല് തിയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. പിന്നീട് വില ഉയരുകയായിരുന്നു. ഒക്ടോബര്‍ 26-നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.