ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സ്ഥിരപ്പെടുത്തൽ യാഥാർഥ്യമായില്ല ; ജില്ലയിൽ 38 ഓളം അധ്യാപകർ ദുരിതത്തിൽ
ഏകാധ്യാപക വിദ്യാലയം; അധ്യാപകരെ സ്ഥിരപ്പെടുത്തൽ യാഥാർഥ്യമായില്ല : ജില്ലയിൽ 38 ഓളം അധ്യാപകർ ദുരിതത്തിൽ
മാനന്തവാടി : സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്തുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമായില്ല. 340 അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്തുമെന്ന് മാസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപനം ഉണ്ടായെങ്കിലും ഈ അധ്യായന വര്‍ഷവും ഇതിനുള്ള നടപടി ഇതുവരെ ഉണ്ടായിട്ടില്ല. ഇവര്‍ക്കുള്ള ശമ്പളവും മുടങ്ങിയിരിക്കുകയാണ്.
15ഉം 20ഉം വര്‍ഷം സര്‍വിസുള്ള അധ്യാപകരാണ് സ്ഥിരനിയമനം കാത്ത് കഴിയുന്നത്. ജില്ലയില്‍ മാത്രം ഇത്തരത്തില്‍ 38 അധ്യാപകരുണ്ട്. വനാന്തര ഗ്രാമങ്ങളിലും വിദൂര ആദിവാസി ഊരുകളിലുമാണ് ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങളില്‍ ഏറെയും. മുന്‍വര്‍ഷങ്ങളിലും കൃത്യമായി ശമ്ബളം ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. അപ്പോഴൊക്കെയും ചര്‍ച്ചകള്‍ നടത്തി ഇവരുടെ ശമ്പളം മാത്രം പുനഃസ്ഥാപിച്ചു.
സ്ഥിരപ്പെടുത്തണം എന്ന പ്രധാന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. സ്കൂളിന്റെ മുഴുവന്‍ ചുമതലകളും ഒറ്റക്ക് നടത്തുന്നവര്‍ കൂടിയാണ് ഈ അധ്യാപകര്‍. നവംബര്‍ ഒന്നിന് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം ഇവിടങ്ങളിലും വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചുതുടങ്ങി. അധ്യാപകരെ സര്‍ക്കാര്‍ സര്‍വിസില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.ഏകാധ്യാപക വിദ്യാലയം; അധ്യാപകരെ സ്ഥിരപ്പെടുത്തൽ യാഥാർഥ്യമായില്ല : ജില്ലയിൽ 38 ഓളം അധ്യാപകർ ദുരിതത്തിൽ
മാനന്തവാടി : സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്തുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമായില്ല. 340 അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്തുമെന്ന് മാസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപനം ഉണ്ടായെങ്കിലും ഈ അധ്യായന വര്‍ഷവും ഇതിനുള്ള നടപടി ഇതുവരെ ഉണ്ടായിട്ടില്ല. ഇവര്‍ക്കുള്ള ശമ്പളവും മുടങ്ങിയിരിക്കുകയാണ്.
15ഉം 20ഉം വര്‍ഷം സര്‍വിസുള്ള അധ്യാപകരാണ് സ്ഥിരനിയമനം കാത്ത് കഴിയുന്നത്. ജില്ലയില്‍ മാത്രം ഇത്തരത്തില്‍ 38 അധ്യാപകരുണ്ട്. വനാന്തര ഗ്രാമങ്ങളിലും വിദൂര ആദിവാസി ഊരുകളിലുമാണ് ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങളില്‍ ഏറെയും. മുന്‍വര്‍ഷങ്ങളിലും കൃത്യമായി ശമ്ബളം ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. അപ്പോഴൊക്കെയും ചര്‍ച്ചകള്‍ നടത്തി ഇവരുടെ ശമ്പളം മാത്രം പുനഃസ്ഥാപിച്ചു.
സ്ഥിരപ്പെടുത്തണം എന്ന പ്രധാന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. സ്കൂളിന്റെ മുഴുവന്‍ ചുമതലകളും ഒറ്റക്ക് നടത്തുന്നവര്‍ കൂടിയാണ് ഈ അധ്യാപകര്‍. നവംബര്‍ ഒന്നിന് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം ഇവിടങ്ങളിലും വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചുതുടങ്ങി. അധ്യാപകരെ സര്‍ക്കാര്‍ സര്‍വിസില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.