പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; വയനാട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ പരാതിയുമായി പിതാവ്
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; വയനാട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ പരാതിയുമായി പിതാവ്
മാനന്തവാടി: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വയനാട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ പിതാവ്.
തവിഞ്ഞാല്‍ തിടങ്ങഴി പുത്തന്‍പുരയില്‍ വിജയനാണ് ആരോഗ്യമന്ത്രി ഉള്‍പ്പെടെ അധികൃതര്‍ക്ക് പരാതി നല്‍കിയത്.
നവംബര്‍ നാലിനാണ് വിജയന്റെ മകള്‍ 24കാരിയായ അനിഷ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതിനു പിന്നാലെ മരണത്തിന് കീഴടങ്ങിയത്. ഒക്ടോബര്‍ 29ന് പുലര്‍ച്ച മൂന്നിനാണ് അനിഷയെ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. അനിഷക്ക് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയില്‍ ഐ.സി.യുവിലേക്ക് മാറ്റുകയുമായിരുന്നു.
ഇരുപത് മണിക്കൂറിന് ശേഷം അനിഷക്ക് അതീവ ഗുരുതരമാണെന്നും മറ്റെവിടെയെങ്കിലും കൊണ്ടു പോകണമെന്നും ബന്ധുക്കളെ അറിയിക്കുകയും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
മാനന്തവാടിയിലെ മെഡിക്കല്‍ കോളജ് അധികൃതരുടെ അനാസ്ഥ കാരണമാണ് മകള്‍ മരിക്കാനിടയായതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.