ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവിനെ കാര്‍ മോഷണക്കേസില്‍ കുടുക്കിയതായി പരാതി
1 min readഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവിനെ കാര്‍ മോഷണക്കേസില്‍ കുടുക്കിയതായി പരാതി
മീനങ്ങാടി: ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവിനെ കാര്‍ മോഷണക്കേസില്‍ കുടുക്കിയതായി പരാതി. മീനങ്ങാടി സ്വദേശി ദീപുവാണ് കാര്‍ മോഷ്ടിച്ച് ഓടിച്ചു കൊണ്ടുപോയെന്ന കേസില്‍ ജയിലില്‍ കഴിയുന്നത്.
സൈക്കിളോടിക്കാന്‍ പോലുമറിയാത്ത ദീപുവിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഭാര്യയും ബന്ധുക്കളും ആരോപിച്ചു. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച മീനങ്ങാടി പൊലീസ്, ദീപു കുറ്റം സമ്മതിച്ചു എന്ന് അവകാശപ്പെട്ടു. എന്നാല്‍ ദീപുവിനെ ക്രൂരമയി മര്‍ദിച്ച് കുറ്റം പൊലീസ് സമ്മതിപ്പിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഒരാഴ്ച മുന്‍പാണ് മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാര്‍ മോഷ്ടിച്ചുവെന്നാരോപിച്ച് സുല്‍ത്താന്‍ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവിങ് അറിയാത്ത ദീപു, രണ്ട് കിലോമീറ്റര്‍ ദൂരം കാര്‍ ഓടിച്ചു കൊണ്ട് പോയി എന്നാണ് പൊലീസ് വാദം. കസ്റ്റഡിയില്‍ യുവാവിന് ക്രൂര മര്‍ദനമേറ്റതായി ദീപുവിനെ സന്ദര്‍ശിച്ച ബന്ധുക്കള്‍ പറഞ്ഞു.
22 കാരനായ ദീപുവിനെക്കുറിച്ച് നാട്ടുകാര്‍ക്കും എതിരഭിപ്രായമില്ല. ദീപുവിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കി എന്നാണ് ബന്ധുക്കളുടെ ആരോപണം.